മണ്ണാർക്കാട്- പള്ളിക്കുറുപ്പിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ടുകണ്ടം വീട്ടിൽകാട് അവിനാശിന്റെ ഭാര്യ ദീപിക(28)യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 8.45നാണ് സംഭവം. അവിനാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കരച്ചിൽ കേട്ട് ഓടിവന്ന നാട്ടുകർ വെട്ടേറ്റുവീണ ദീപികയെ കെട്ടിപ്പിടിച്ച് കരയുന്ന ഒന്നരവയസുകാരൻ ഐവിനെയാണ് കണ്ടത്. കൊടുവാളുമായി അടുത്തുതന്നെ അവിനാശുമുണ്ടായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച അവിനാശിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ദീപികയെ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.