വടകര- വില്വാപ്പള്ളിക്കടുത്ത കല്ലേരിയില്‍ യുവാവിനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാര്‍ കത്തിച്ചതായി പരാതി. കല്ലേരി ഒന്തമ്മല്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് പുലര്‍ച്ച ഒരു സ്ഥലത്ത് പോകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിറക്കിയ തായാണ് പരാതി.മറ്റൊരു വാഹനത്തിലെത്തിയ സംഘമാണ് അക്രമികളെന്നും പറയുന്നു. മര്‍ദ്ദിച്ച ശേഷം കാര്‍ കത്തിച്ചതായും പറയുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രിച്ചത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.