തിരുവനന്തപുരം- സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. കടം ഇരട്ടിയില്‍ കൂടുതല്‍ വര്‍ധിച്ചതായും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാലിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
2010- 2011 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയായി. കോവിഡ് അടക്കമുള്ള പ്രതിസന്ധികല്‍ തിരിച്ചടിയായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നികുതി പിരിവ് ഊര്‍ജിതമാക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കടം കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.കേരളത്തിന്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.