Sorry, you need to enable JavaScript to visit this website.

ചലച്ചിത്ര താരം അംബികാ റാവു അന്തരിച്ചു

കൊച്ചി- ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികാ റാവുവായിരുന്നു. തൃശ്ശൂർ സ്വദേശിനിയാണ്. വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തൊമ്മനും മക്കളും, സാൾട്ട് ആന്റ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു. 20 വർഷത്തോളമായി മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും നടിയായും രംഗത്തുണ്ട്. പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോനാണ് അംബികയെ സഹസംവിധായിക ആക്കിയത്.
 

Latest News