Sorry, you need to enable JavaScript to visit this website.

സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി - നയതന്ത്ര ചാനല്‍ വഴി  സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഢാലോചന കേസില്‍ തനിക്കെതിരെ നേരത്തെ ചുമത്തിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ക്കു പുറമേ ജാമ്യം ലഭിക്കാത്ത മൂന്നു വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് തന്നെ ജയിലിലടക്കാന്‍ ശ്രമിക്കുകയാണെന്നു ഹരജിയില്‍ പറയുന്നു. ആദ്യം ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേയുള്ളുവെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നു സ്വപ്നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തീര്‍പ്പാക്കുകയായിരുന്നു. സ്വപ്ന സുരേഷ്, പി.സി ജോര്‍ജ് എന്നിവര്‍ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വീണ്ടും ജാമ്യേപേക്ഷ സമര്‍പ്പിച്ചത്. വ്യാജരേഖ ചമച്ചുവെന്നതുള്‍പ്പെടെയുള്ള മൂന്നു വകുപ്പുകള്‍ കൂടി ചേര്‍ത്തത് തന്നെ ജയിലില്‍ അടയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നു സ്വപ്ന വ്യക്തമാക്കി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം തന്നെ അറസ്റ്റു ചെയ്യുമെന്നും താന്‍ നല്‍കിയ രഹസ്യ മൊഴിയില്‍നിന്നു പിന്മാറുന്നതിനു സമ്മര്‍ദ്ദം ചെലുത്തുമെന്നും സ്വപ്ന വ്യക്തമാക്കി.

 

 

Latest News