കോഴിക്കോട്- ടെലിവിഷന്‍ ചാനലുകളെ നിയമസഭാ പ്രവര്‍ത്തനം സംപ്രേഷണം ചെയ്യുന്നത് തടഞ്ഞതിനെ ന്യായീകരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍.
മാധ്യമങ്ങളെ മാറ്റിനിര്‍ത്തേണ്ടതില്ല. ഞങ്ങളൊന്നും മാറ്റി നിര്‍ത്തുന്നില്ലല്ലോ. എന്നാല്‍ നിയമസഭ നടപടിക്രമങ്ങള്‍ കൃത്യമായി നടക്കേണ്ടതുണ്ട്. നിയമസഭ ചട്ടങ്ങളനുസരിച്ച് അവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കാനിക്കേണ്ടത് സ്പീക്കറാണ്. മാധ്യമങ്ങള്‍ക്ക് വേണ്ടതെല്ലാം സഭാ ടി.വിയില്‍നിന്ന് ലഭ്യമാകും.
ടെലിവിഷന്‍ ചാനല്‍ വന്നതോടുകൂടി ഒരുതരം പ്രൊജക്ഷനുവേണ്ടിയുള്ള ഒട്ടനവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്. സമ്മേളനങ്ങളിലൊക്കെ സ്റ്റേജുകള്‍ ഇടിഞ്ഞുപോകുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ചാനലുകാര്‍ ഇങ്ങനെ കാണിക്കുന്നില്ലെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാകില്ലെന്നും ജയരാജന്‍ പറഞ്ഞു.
പത്രക്കാര്‍ ചോദ്യം ചോദിച്ചതിന് ദേശാഭിമാനി ഓഫീസ് ആക്രമിക്കാന്‍ പ്രതിപക്ഷ നേതാവ് ആളെ അയച്ചെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. രമേശ് ചെന്നിത്തല അല്‍പ്പനാണെന്ന് കാണിക്കാനാണ് വി.ഡി. സതീശന്‍ വിക്രാന്തി കാണിക്കുന്നതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തകന് ഹിതമല്ലാത്ത ചോദ്യം ചോദിക്കുമ്പോഴേക്ക് ഇറക്കിവിടും എന്നൊക്കെയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പത്രക്കാര്‍ ചോദ്യം ചോദിച്ചതിന് ദേശാഭിമാനി ഓഫീസ് ആക്രമിക്കാന്‍ അദ്ദേഹം ആളെ അയച്ചു- ഇ.പി. ജയരാജന്‍ പറഞ്ഞു.