Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപ് തീരത്തെ മയക്കുമരുന്നു വേട്ട: മുഖ്യപ്രതി പിടിയില്‍

കൊച്ചി- ലക്ഷദ്വീപിന് സമീപം രണ്ട് മത്സ്യബന്ധന ബോട്ടുകളില്‍ നിന്നായി 1,526 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിലായി. ശ്രീലങ്കന്‍ വംശജനായ ചെന്നൈ സ്വദേശി ബാലകൃഷ്ണ പെരിയ സ്വാമി പിള്ളെയാണ് (52) ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സിന്റെ (ഡി.ആര്‍.ഐ) പിടിയിലായത്. ഇയാള്‍ കുറ്റംസമ്മതിച്ചിട്ടുണ്ട്. കൊലപാത കേസിലും നാര്‍ക്കോട്ടിക്സ് കേസിലും പ്രതിയാണിയാള്‍. ചെന്നൈ നങ്കുമ്പക്കത്തുള്ള ഫല്‍റ്റില്‍ ഒളില്‍കഴിയുകയായിരുന്നു. ഫല്‍റ്റില്‍ നിന്ന് സുപ്രധാന രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇറാനില്‍ നിന്ന് ബാലകൃഷ്ണയുടെ നേതൃത്വത്തിലാണ് രാജ്യത്തേക്കും ശ്രീലങ്കയിലേക്കും ഹെറോയിന്‍ എത്തിച്ചിരുന്നത്. ഏതാനും ആഴ്ചകളായി ബാലകൃഷ്ണ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. പിടികൂടിയ ഇയാളെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തി ചെന്നൈ എഗ്മോര്‍ ചീഫ് മെട്രോപോളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിറ്റ് വാറണ്ടില്‍ വെള്ളിയാഴ്ച അര്‍ധരാത്രി കൊച്ചിയില്‍ എത്തിച്ചു. ഇന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

 

Latest News