തിരുവനന്തപുരം- ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂടിലാണ് സംഭവം. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരന് (65), ഭാര്യ സുജാത (60) എന്നിവരാണ് മരിച്ചത്.
വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ അയല്‍വാസികളാണ് ഇരുവരേയും കണ്ടെത്തിയത്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.