കൊച്ചി- തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നത് അന്വേഷിക്കാന്‍ സി.പി.എം കമ്മീഷന്‍. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി രാമകൃഷ്ണനും എ.കെ ബാലനുമാണ് കമ്മീഷന്‍ അംഗങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയവും പരിശോധിക്കാന്‍ സംസ്ഥാന സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലാ കമ്മിറ്റിക്ക് നേരേ സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മറ്റൊരു ഉപതെരഞ്ഞെടുപ്പിലും കാണാത്ത വിധത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും മുതിര്‍ന്ന നേതാക്കളും തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ തമ്പടിച്ച പ്രചരണം നടത്തിയിട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് വന്‍പരാജയമാണ് ഉണ്ടായത്. പി.ടി തോമസിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ പതിനായിരത്തോളം വോട്ട് അധികം നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്.