കല്‍പറ്റ-ഡി.സി.സി ഓഫീസിനു സംരക്ഷണം നല്‍കാനെത്തിയ പോലീസിനെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വളപ്പില്‍നിന്നു തള്ളി പുറത്താക്കി. ഡി.സി.സി മുന്‍ പ്രസിഡന്റുമായ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് പോലീസിനെ ഓഫീസില്‍ വളപ്പില്‍നിന്നു ഒഴിവാക്കിയത്. പോലീസിന്റെ സംരക്ഷണം വേണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ വിളിക്കാമെന്നും പറഞ്ഞായിരുന്നു എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇടപെടല്‍.