റിയാദ് - അടക്കാത്ത ബില്ലുകളുടെ കുടിശ്ശിക ആയിരം റിയാലില്‍ കൂടുതലായി ഉയര്‍ന്നാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. കണക്ഷന്‍ വിച്ഛേദിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ബില്ലുകള്‍ കൃത്യസമയത്ത് അടക്കണം. ബില്‍ കുടിശ്ശിക ആയിരം റിയാലില്‍ കവിയുകയോ മൂന്നു മാസത്തിലധികം കാലത്തെ ബില്ലുകള്‍ അടക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കും.
ഇത്തരം സാഹചര്യങ്ങളില്‍ കണക്ഷന്‍ വിച്ഛേദിക്കുന്ന തീയതി എസ്.എം.എസ് വഴി ഉപയോക്താവിനെ അറിയിക്കും. സൗദി ഇലക്ട്രിസിറ്റി കമ്പനി കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താവിന്റെ മൊബൈല്‍ ഫോണ്‍ നമ്പറിലാണ് കണക്ഷന്‍ വിച്ഛേദിക്കുന്ന തീയതി അറിയിച്ചുള്ള എസ്.എം.എസ് അയക്കുകയെന്നും ഇതുമായി ബന്ധപ്പെട്ട് വനിതാ ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായി കമ്പനി പറഞ്ഞു.