Sorry, you need to enable JavaScript to visit this website.

170 ലേറെ രാജ്യക്കാര്‍ പഠിക്കുന്നു; മദീന യൂനിവേഴ്‌സിറ്റിക്ക് ഗിന്നസ് റെക്കോര്‍ഡ്

മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രവേശന കവാടം.
മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മഹ്മൂദ് ബിന്‍ സൗദ് ബിന്‍ തുനയ്യാന്‍ അല്‍സൗദ് രാജകുമാരന്‍ (വലത്ത്) ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ തലാല്‍ ഉമറില്‍ നിന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.

മദീന - മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തിളക്കത്തില്‍. ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്യാമ്പസ് എന്നോണമാണ് മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഗിന്നസ് റെക്കോര്‍ഡ് നേടിയത്. മദീന യൂനിവേഴ്‌സിറ്റിയില്‍ 170 ലേറെ രാജ്യക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇവിടുത്തെ വിദ്യാര്‍ഥികള്‍ 50 ലേറെ ഭാഷകള്‍ സംസാരിക്കുന്നു. മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മഹ്മൂദ് ബിന്‍ സൗദ് ബിന്‍ തുനയ്യാന്‍ അല്‍സൗദ് രാജകുമാരന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ തലാല്‍ ഉമറില്‍ നിന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.
1961 ല്‍ ഉദ്ഘാടനം ചെയ്ത മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴില്‍ ഇസ്‌ലാമിക ശരീഅത്ത്, ഖുര്‍ആന്‍, സുന്നത്ത്, അറബി ഭാഷ, എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍, ഗണിതം, ഫിസിസിക്‌സ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളില്‍ ഒമ്പതു ഫാക്കല്‍റ്റികളുണ്ട്. അറബി പരിജ്ഞാനം കുറഞ്ഞവര്‍ക്കു വേണ്ടി അറബിക് ഇന്‍സ്റ്റിറ്റിയൂട്ടും യൂനിവേഴ്‌സിറ്റിക്കു കീഴിലുണ്ട്. സര്‍വകലാശാലയില്‍ 20,000 ലേറെ വിദ്യാര്‍ഥികളുണ്ട്. ലോകത്ത് ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍, ലോകത്തെങ്ങും നിന്നുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മദീന യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ സൗദി ഗവണ്‍മെന്റ് ഫുള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്.

 

 

Latest News