മസ്‌കത്ത്- രാജ്യത്തെ ആദ്യ ബസ്ഫാക്ടറി കര്‍വ മോട്ടോഴ്സ് ദുകം മേഖലയില്‍ തുറന്നു. 5,68,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഫാക്ടറി. സിറ്റി, സ്‌കൂള്‍, ഇന്റര്‍സിറ്റി ബസുകള്‍ അടക്കമുള്ളവ നിര്‍മിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 700 ബസുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഒമാനും ഖത്തറും സംയുക്തസംരംഭമായാണ് ഇത് ആരംഭിച്ചതെന്ന് കര്‍വ മോട്ടോഴ്സ് ചെയര്‍മാന്‍ ഡോ. സാദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി പറഞ്ഞു.
ഗതാഗത കമ്പനിയായ മുവാസലാത്ത് ഖത്തറും ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുമാണ് ഇതിന് ആവശ്യമായ നിക്ഷേപം ഇറക്കിയത്. ഖത്തര്‍ കമ്പനി പദ്ധതിയുടെ 70ഉം ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 30 ശതമാനവുമാണ് നിക്ഷേപം നടത്തുന്നത്.