Sorry, you need to enable JavaScript to visit this website.

പൊരിച്ച ചിക്കനില്‍ പുഴു, കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന

കൊച്ചി- ഹോട്ടലില്‍നിന്ന് വാങ്ങിയ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനില്‍ പുഴുക്കളെ കണ്ടെത്തി. കൊച്ചിയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. കാക്കനാട്ടെ ടേസ്റ്റി എംപയര്‍ ഹോട്ടലില്‍നിന്നു കഴിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടത്. കാക്കനാട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ വാങ്ങിയ ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഫ്രൈ ചെയ്ത ചിക്കന്‍ അടര്‍ത്തിയെടുത്തപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതോടെ യുവാക്കള്‍ ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ ഭക്ഷണം മാറ്റി നല്‍കാമെന്നും ബില്ല് നല്‍കേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടല്‍ ഉടമ ഇവരെ അനുനയിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇതേ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാള്‍ ഇതുകണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരെ മൊബൈല്‍ വഴി വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. പുഴുക്കള്‍ അടങ്ങിയ ബിരിയാണി ഹോട്ടല്‍ ഉടമ നശിപ്പിച്ചതായും പരാതിക്കാരന്‍ പറയുന്നു.

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

 

Latest News