തിരുവനന്തപുരം- സില്‍വര്‍ ലൈനിന് ബദല്‍ കേന്ദ്രം പരിഗണിക്കുന്നതായി കേന്ദമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് അതിവേഗ റെയില്‍ പാതയ്ക്കുള്ള ബദല്‍ നിര്‍ദേശങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷ വി.മുരളീധരന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഡി.പി.ആര്‍ അപര്യാപ്തതകള്‍ സംബന്ധിച്ച കത്തിടപാടുകള്‍ നടക്കുകയാണെന്നും സംയുക്തമായി മാധ്യമങ്ങളെ കണ്ട മന്ത്രിമാര്‍ വിശദീകരിച്ചു. നേമം റെയില്‍വേ ടെര്‍മിനലിന്റെ ആവശ്യകതയടക്കം വി.മുരളീധരന്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിക്കുന്നതിന് കെ റെയിലും സര്‍ക്കാരും തീരുമാനിച്ചിട്ടില്ലെന്ന് കെ റെയില്‍ എംഡി വി അജിത് കുമാര്‍ അറിയിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സാമൂഹികാഘാത പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകുമ്പോള്‍ ജിയോ ടാഗിങ്ങ് വഴി അതിര്‍ത്തി നിണയിച്ച് ബാക്കി സ്ഥലങ്ങളിലും പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.