കോഴിക്കോട്- മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സംഗമങ്ങളുടെ സമാപന സൗഹാര്‍ദ കൂട്ടായ്മയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരും പങ്കെടുത്തു.
ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ഇതിനെ കാണുന്നത്.കാന്തപുരത്തെ കൂടാതെ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,ടി പി അബ്ദുല്ലക്കോയ മദനി, റവറന്റ് ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ,
ഡോ. ഹുസൈന്‍ മടവൂര്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍,
സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മാര്‍ ഐറാനിയോസ് പൗലോസ് മെത്രാപൊലീത്ത,സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ. ഫസല്‍ ഗഫൂര്‍, മാമുക്കോയ, ഇമ്പിച്ചിക്കോയ ഇ പി ,
പത്മശ്രീ അലി മണിക്ഫാന്‍, എം.കെ രാഘവന്‍ എം പി,കെ.കെ രമ എം എല്‍ എ, ഡോ. കെ.ജി അലക്‌സാണ്ടര്‍,
ഡോ. പി.സി അന്‍വര്‍, മക്കാത്തില്ലത്ത് മാധവന്‍ നമ്പൂതിരി, ഒ.അബ്ദുറഹിമാന്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍,
കാനേഷ് പുനൂര്‍,നിസാര്‍ ഒളവണ്ണ, ഷുക്കൂര്‍ കോണിക്കല്‍,കുട്ടിഹസ്സന്‍ ദാരിമി,സയ്യിദ് കൊടക്കല്‍ കുഞ്ഞിക്കോയ തങ്ങള്‍,
എം എസ് സജി,അപ്പോളോ മൂസ ഹാജി, ഇ ടി അബ്ദുല്‍ മജീദ് സുല്ലമി,ബാവ ഹാജി, നവാസ് പൂനൂര്‍, ടി.പി. ചെറുപ്പ , കമാല്‍ വരദൂര്‍ തുടങ്ങിയവരും പങ്കെടുത്തു.