കൊച്ചി- കുമ്പളങ്ങിയിൽനിന്ന് തന്നെ രാജ്പഥ് വരെ എത്തിച്ചത് രാഷ്ട്രീയങ്ങൾക്ക് അപ്പുറത്തുള്ള വ്യക്തിബന്ധമാണെന്നും സോണിയാ ഗാന്ധിക്ക് അസുഖമാണെന്ന് അറിഞ്ഞ് കത്തയച്ചുവെന്നും അതിന് മറുപടി കിട്ടിയെന്നും കോൺഗ്രസ് മുൻ നേതാവ് കെ.വി തോമസ്. സോണിയ ഗാന്ധി അയച്ച മറുപടി കത്തടക്കം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണ് കെ.വി തോമസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കെ.വി തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കുമ്പളങ്ങിയിൽ നിന്ന് രാജപഥ് വരെ എന്നെ എത്തിച്ചത് രാഷ്ട്രീയ ഭേദമന്യേ എന്നും കാത്തു സൂക്ഷിക്കുന്ന വ്യക്തി ബന്ധങ്ങൾ ആണ്. സോണിയജിക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു.
സോണിയ ഗാന്ധിയുടെ ആരോഗ്യത്തിനുവേണ്ടി, വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹം അവരുടെ മേൽ പ്രത്യേകം ഉണ്ടാവട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ട് ഞാനൊരു കത്ത് അയയ്ക്കുകയുണ്ടായി. ഇന്നലെ അതിനുള്ള മറുപടി കിട്ടി. സാവധാനത്തിൽ രോഗ വിമുക്തമായിക്കൊണ്ടിരിക്കുന്നുവന്ന് കത്തിലൂടെ അറിയിച്ചു. രാജ്യത്തെയും, കോൺഗ്രസ്സിനെയും നയിച്ച സോണിയാജിക്ക്, ഇനിയും അതിനുള്ള ആരോഗ്യം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.