കല്‍പറ്റ- മുന്‍മന്ത്രിയും ഉടുമ്പഞ്ചോല എം.എല്‍.എയുമായ എം.എം മണിക്കെതിരെ മുസ്ലിംലീഗ് നേതാവ് പി.കെ ബഷീര്‍ എം.എല്‍.എ നടത്തിയ പരാമര്‍ശം വിവാദമായി.
കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടിയാണെങ്കില്‍ എം.എം മണി സംസ്ഥാന കമ്മിറ്റിയില്‍ പോയാല്‍ എന്താകുമെന്നായിരുന്നു പി.കെ. ബഷീറിന്റെ ചോദ്യം. മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സംഗമത്തിലായിരുന്നു വിവാദ പരാമര്‍ശം.
'കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടി. പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എം.എം മണി പോയാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്‌റുമൊക്ക കറുപ്പല്ലേ- അദ്ദേഹം ചോദിച്ചു.
കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാള്‍ക്ക് പോലും നടക്കാന്‍ പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ജില്ലാ പര്യാടനത്തെ അദ്ദേഹം കളിയാക്കി.