കൊച്ചി- പടത്തിപ്പാലം 347 ാം നമ്പര്‍ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായതിനാല്‍ ആലുവ-പടത്തിപ്പാലം റൂട്ടില്‍ മെട്രോ സര്‍വീസുകള്‍ സാധാരണ നിലയില്‍ സര്‍വീസ് ആരംഭിച്ചു.
നേരത്തെ 20 മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ഓടിക്കൊണ്ടിരുന്നത്. എന്നാല്‍ ഏഴര മിനിറ്റ് ഇടവിട്ടാണ് ചൊവ്വ മുതല്‍ ട്രെയിനുകള്‍ ഈ റൂട്ടില്‍ ഓടുന്നത്.
നാലു പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല്‍ ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പടത്തിപ്പാലത്തിന്റെ അടിത്തറ ശക്തിപ്പെടുത്തിയിരിക്കുന്നത്. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷന്‍ മോണിറ്ററിംഗ് നടത്തി ട്രെയിന്‍ യാത്രാ പരിശോധനയും വേഗ പരിശോധനയും നടത്തിയശേഷമാണ് ആലുവ-പടത്തിപ്പലം റൂട്ടിലെ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്.