റിയാദ്- ശൈത്യ കാലം അവസാനിക്കാറായ സാഹചര്യത്തിൽ വിഷപ്പാമ്പുകളെ പ്രത്യേകം കരുതിയിരിക്കണമെന്ന് കിംഗ് സൗദ് മെഡിക്കൽ സിറ്റി അധികൃതരുടെ മുന്നറിയിപ്പ്. വിനോദ യാത്രക്കും മറ്റും പുറത്തിറങ്ങുന്നവർ വിഷജന്തുക്കളെ കുറിച്ച് ജാഗ്രത പാലിക്കണം. ശക്തമായ ഉഷ്ണം അനുഭവപ്പെടാനിടയുള്ളതിനാൽ ഇവ പുറത്തിറങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. മുട്ടുകാൽ മുഴുവൻ മറയുന്ന വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും. പ്രഥമശുശ്രൂഷ മരുന്നുകൾ കൈവശം വെക്കണം. വേനൽക്കാലത്ത് പ്രതിമാസം 25 വിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്ത കാര്യവും കിംഗ് സൗദ് മെഡിക്കൽ സിറ്റി പ്രസ്താവനയിൽ ഓർമിപ്പിച്ചു.