കല്‍പറ്റ-ആദിവാസി ഊരുകളില്‍ പ്രവേശിക്കുന്നതിനു പുറമേനിന്നുള്ള വ്യക്തികളും മറ്റും അനുമതി നേടണമെന്ന പട്ടികവര്‍ഗ വികസന വകുപ്പിന്റെ സര്‍ക്കുലറിനെതിരെ ജൂലൈ ഒമ്പതിനു മാനന്തവാടിയില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്താന്‍ ആദിവാസി-ദളിത്-ന്യൂനപക്ഷ വംശഹത്യ പ്രതിരോധ മുന്നണി തീരുമാനിച്ചു. കഴിഞ്ഞദിവസം എറണാകുളം ശിക്ഷക് ഭവനില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും യോഗത്തിലായിരുന്നു മുന്നണി രൂപീകരണം. സര്‍ക്കുലര്‍ ആദിവാസി വിരുദ്ധമാണെന്നു യോഗം വിലയിരുത്തി. അഡ്വ.പി.ഒ.ജോണ്‍(ചെയര്‍മാന്‍) കെ.കാര്‍ത്തികേയന്‍(കണ്‍വീനര്‍). സ്വപ്‌നേഷ്(ടഷറര്‍) എന്നിവരാണ് മുന്നണി ഭാരവാഹികള്‍.