കൊല്ലം- കടയ്ക്കല്‍ പൊതുമാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയ അഴുകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
ഫോര്‍മാലിന്‍ കലര്‍ത്തി വില്‍പ്പന നടത്തിയ ചൂരമീനാണ് കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി നശിപ്പിച്ചത്.
കടയ്ക്കല്‍ സ്വദേശിയായ പോലീസുകാരന്‍ ചൂര മീന്‍ വാങ്ങി വീട്ടിലെത്തി മുറിച്ചു നോക്കുമ്പോഴാണ് പുഴു നിറഞ്ഞിരിക്കുന്നത് കാണുന്നത്. ഇദ്ദേഹം നല്‍കിയ പരാതിയിലാണ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വലിയ പൊതു മാര്‍ക്കറ്റാണ് കടയ്ക്കല്‍ ചന്ത. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിലും ആരോഗ്യ വകുപ്പ് ഇവിടെനിന്ന് അഴുകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
സ്ഥിരമായി ഇവിടെ അഴുകിയ മത്സ്യം വില്‍പ്പന നടത്തുന്നത് പതിവാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ തമിഴ്‌നാട്ടില്‍നിന്നു വ്യാപകമായി മത്സ്യം എത്തുന്നുണ്ട്.