അബുദാബി- ശമ്പളം നല്‍കാതിരിക്കല്‍ അടക്കമുള്ള സാമ്പത്തിക തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ യു.എ.ഇയില്‍ പുതിയ സമിതി നിലവില്‍വന്നു.
മാനവശേഷി മന്ത്രാലയമാണ് പുതിയ സമിതിക്ക് രൂപം നല്‍കിയത്. തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഉതകുന്നതാണ് പുതിയ സംവിധാനം. അമ്പതിലധികം തൊഴിലാളികള്‍ സംയുക്തമായി നല്‍കുന്നതോ ബാധിക്കുന്നതോ ആയ പരാതികളാവും സമിതി പരിഗണിക്കുക. രണ്ടു കക്ഷികള്‍ക്കുമിടയില്‍ ചര്‍ച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് സമിതി ശ്രമിക്കുക.
നേരത്തെ യു.എ.ഇ മന്ത്രിസഭ കൈക്കൊണ്ട തീരുമാനപ്രകാരമാണ് സമിതിക്ക് രൂപം നല്‍കിയത്.