മലപ്പുറം- മുന്‍മന്ത്രിമാരായ കെ.ടി.ജലീലും പി.കെ. അബ്ദുറബ്ബും തമ്മില്‍ ഫേസ് ബുക്കില്‍ ആരോപണ പ്രത്യാരോപണങ്ങള്‍. ഗംഗ എന്നു പേരിട്ട ഔദ്യോഗിക വസതിയില്‍ താമസിച്ചാല്‍ ഇസ്ലാമില്‍നിന്ന് പുറത്താകുമെന്ന് കരുതി വീടിന്റെ പേരുമാറ്റിയെന്ന ജലീലിന്റെ ആരോപണത്തിന് മുസ്ലിം ലീഗ് നേതാവായ അബ്ദുറബ്ബ് രൂക്ഷമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്.
അബ്ദുറബ്ബിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ഗംഗയെന്നോ, ഗ്രെയ്‌സെന്നോ,
വീട്ടിന്റെ പേരെന്തുമാവട്ടെ...!
ആ വീട്ടില്‍ നിന്നും അര്‍ധരാത്രികളില്‍
ആരോപണ വിധേയരായ സ്ത്രീകള്‍ക്ക്
വാട്ട്‌സപ്പ് മെസേജുകള്‍ പോയിട്ടില്ല.
മണിക്കൂറുകള്‍ ഫോണില്‍ അവരുമായി സംസാരിച്ചിട്ടുമില്ല.
തലയില്‍ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല.
ലോകായുക്ത കണ്ണുരുട്ടിയപ്പോള്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിട്ടുമില്ല.
യുവത്വ കാലത്ത് പാതിരാത്രികളില്‍
'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ'
എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല.
കേരളയാത്രക്കാലത്ത് നടുറോഡില്‍
വെച്ച് പിണറായിക്കു വേണ്ടി രണ്ട്
റകഅത്ത് സുന്നത്ത് നമസ്‌കാരവും
നടത്തിയിട്ടില്ല.
എക്‌സ്പ്രസ് ഹൈവേ നാട്ടിലെ
സമ്പന്നര്‍ക്കു വേണ്ടിയാണെന്ന് പറഞ്ഞ്
ഖുര്‍ആനും, ഹദീസുമോതി അതിനെതിരെ പ്രസംഗിച്ചിട്ടില്ല.
ആകാശത്തുകൂടെ വിമാനം പോകാന്‍
മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ
എന്നു പണ്ഡിത ശ്രേഷ്ഠന്‍മാരോട് തര്‍ക്കിച്ചിട്ടില്ല.
AKG bpw, EMS ഉം സ്വര്‍ഗ്ഗത്തിലല്ലെങ്കില്‍
ആ സ്വര്‍ഗ്ഗത്തിലേക്ക് ഞാനില്ലെന്ന
വാശിയും എനിക്കില്ല...!
അഞ്ചു തവണ നിയമസഭാംഗമായെങ്കിലും
നിയമസഭക്കകത്ത് കയറി ഞാന്‍ ഗുണ്ടായിസം കളിച്ചിട്ടില്ല.
ഞാനാരുടെയും കൊച്ചാപ്പയുമല്ല.