തിരുവനന്തപുരം- യു.ഡി.എഫ് ബഹിഷ്‌കരിച്ചുവെങ്കിലും ലോകകേരള സഭയില്‍ പങ്കെടുത്ത കെ.എം.സി.സി നേതാവ് കെ.പി.മുഹമ്മദ് കുട്ടിയെ അഭിനന്ദിച്ച് ജിദ്ദയിലെ നവോദയ നേതാവ് ഷിബു തിരുവനന്തപുരം.
യു.ഡി.എഫ് ബഹിഷ്‌കരിച്ചത് തെറ്റാണെന്നും പ്രവാസി വിഷയങ്ങള്‍ പറയാന്‍ ലഭിച്ച സുവര്‍ണാവസരം പ്രയോജനപ്പെടുത്തുമെന്നും മുഹമ്മദ് കുട്ടി പറഞ്ഞതായി ഷിബു ഫേസ് ബുക്കില്‍ കുറിച്ചു.
ലോകകേരളസഭയില്‍ പങ്കെടുത്ത കെ.എം.സി.സി നേതാവ് സര്‍ക്കാരിനെ അഭിനന്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള സഭയിൽ യു.ഡി.എഫ് നേതാക്കൾ മാത്രമാണ് പങ്കെടുക്കാത്തതെന്നും യു.ഡി.എഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകൾ പങ്കെടുക്കുന്നുണ്ടെന്നും ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് പ്രവാസികളെ മാനിക്കുന്നുവെന്നും അവരുടെ കാര്യത്തിൽ വേർതിരിവ് ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകകേരള സഭയിൽ പങ്കെടുക്കേണ്ട എന്നത് യു.ഡി.എഫിന്റെ വിശാല തീരുമാനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വിഷയത്തിൽ രാഷ്ട്രീയം കൂട്ടിക്കലർത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.