ആലുവ- കോളേജ് വിദ്യാര്‍ഥിനിയുടെ കല്യാണം മുടങ്ങാന്‍ കാരണമായ വാട്ട്സാപ്പ് സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചേലക്കുളം കാവുങ്ങപറമ്പ് കീഴേടത്ത് വീട്ടില്‍ ശിഹാബ് (35) ആണ് അറസ്റ്റിലായത്. എടത്തല സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനി കൂടെ പഠിക്കുന്ന യുവാവിനോടൊപ്പം ബസ് സ്റ്റാന്റില്‍ സംസാരിച്ചു നില്ക്കുന്ന ചിത്രം മൊബൈലില്‍ പകര്‍ത്തിയാണ് ഒളിച്ചോടുന്ന കാമുകീകാമുകന്മാരെന്ന പേരിയില്‍ പ്രതി വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചത്. ഇവരെ കുറിച്ച് അറിയുന്നവര്‍ ഉടന്‍ വീട്ടില്‍ അറിയിക്കണമെന്ന ഓഡിയോ സന്ദേശത്തോടൊപ്പമാണ് ഫോട്ടോ അയച്ചിരുന്നത്. ഗള്‍ഫിലടക്കം ഇത് പ്രചരിച്ചതോടെ യുവതിയുടെ ഉറപ്പിച്ച വിവാഹം മുടങ്ങിയെന്ന് പോലീസ് പറയുന്നു.