ഗോള്‍ഡ്‌കോസ്റ്റ്- കോമണ്‍വെല്‍ത്ത് ഗെയിംസ് നാലാം ദിവസം ഷൂട്ടിങ്ങില്‍ 16-കാരിയായ ഇന്ത്യന്‍ താരം മനുഭാക്കറിന് ഗെയിസ് റെക്കോര്‍ഡോടെ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ 240.9 പോയിന്റ് നേടി സ്വര്‍ണം നേടിയപ്പോള്‍ 234 പോയിന്റ് നേടിയ ഇന്ത്യയുടെ തന്നെ ഹിന സിദ്ധു വെള്ളിയും നേടി. ഭാരോദ്വഹനത്തില്‍ വീണ്ടും കരുത്ത് തെളിയിച്ച് പൂനം യാദവ് 69 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടി. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രവി കുമാര്‍ 224.1 പോയിന്റ് ഷൂട്ട് ചെയ്ത് വെങ്കലവും നേടി.
നാലാം ദിവസം മൂന്ന് മെഡല്‍ നേട്ടങ്ങളോടെ തുടക്കമിട്ട ഇന്ത്യയുടെ ഇപ്പോള്‍ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ആറു സര്‍ണം, രണ്ടു വെളളി, രണ്ടു വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം. ബോക്‌സിങില്‍ സെമിയില്‍ കടന്ന മേരി കോമിലൂടെ മറ്റൊരു മെഡലും ഇന്ത്യയ്ക്ക് ഉറപ്പായി.