പത്തനംതിട്ട- പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ ഒളിച്ച് പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കുരമ്പാല പാലമുരുപ്പേല്‍ ലക്ഷം വീട് കോളനിയില്‍ മാരിയപ്പന്‍ (35) ആണ് പിടിയിലായത്. ഇയാള്‍ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സംഭവം കണ്ടെത്തിയ നഴ്‌സുമാര്‍ ആശുപത്രി അധികൃതരോട് പരാതിപ്പെടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പന്തളം പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.