ജിദ്ദ-സൗദിയിൽ കൂടുതൽ പേർക്ക് സന്ദർശ വിസ അനുവദിക്കുന്നു. ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ ഭാര്യ/ഭർതൃരക്ഷിതാക്കൾ എന്നിവർക്ക് പുറമെ കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കാനാണ് തീരുമാനം. സൗദിയിൽ റെസിഡന്റ് വിസയുള്ളവരുടെ സഹോദരനും കുടുംബത്തിനും, സഹോദരിക്കും കുടുംബത്തിനും, ഭാര്യ/ഭർത്താവ് എന്നിവരുടെ സഹോദരങ്ങൾക്കും അച്ഛന്റെയോ അമ്മയുടെയോ അച്ഛനും അമ്മക്കുമാണ് സന്ദർശക വിസ അനുവദിക്കുന്നത്. കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കുന്ന തരത്തിലാണ് നിയമത്തിൽ മാറ്റം വരുത്തുന്നത്.
ഇഖാമയിൽ മൂന്നു മാസം കാലാവധി ഉള്ളവർക്ക് മാത്രമേ സന്ദർശക വിസ അനുവദിക്കൂ. നഫാത് ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യണം എന്നും വ്യവസ്ഥയുണ്ട്. ഈ ആപ്ലിക്കേഷൻ വഴിയാണ് സന്ദര്‍ശക വിസക്ക് അപേക്ഷ നൽകേണ്ടത്.