അബുദാബി- എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് മികച്ച ജയം. 9 കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയ 571 പേരില്‍ 561 പേരും ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. നാല് സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. വിജയ ശതമാനം 98.24. അഞ്ച് വിദ്യാലയങ്ങള്‍ക്ക് നൂറുശതമാനം വിജയം നഷ്ടമായത് തലനാരിഴയ്ക്കാണ്.
ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ദുബായ്, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഷാര്‍ജ, ഉമ്മുല്‍ഖുവൈനിലെ ദ് ഇംഗ്ലിഷ് െ്രെപവറ്റ് സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകളാണ് നൂറുമേനി സ്വന്തമാക്കിയത്. ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ 119 പേരും വിജയിച്ചു. 22 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്. ബാസിമ കോടമ്പി, ഫര്‍ഹ അക്ബര്‍, ഫാത്തിമത് മിഹിന മുന്നി, ഫിദ ഫാത്തിമ, ലേയ മറിയം ബിജു, നജ ഫാത്തിമ, നവാല്‍ ഷെറിന്‍, റിദ റവൂഫ്, അധിത പ്രകാശന്‍, ആദിത്യ, അഫ്ര മുജീബ്, അമിര്‍ത സന്ധ്യ ഷിബു, അര്‍വ അലി, ഹന്ന ഷാജു, ഹിന്ദ് ജുമാന, നജ ഫാത്തിമ റായരോത്, നദ നിജാം, ആദില്‍ ഖാന്‍, മിന്‍ഹാജ് ഫര്‍സീന്‍, മുഹമ്മദ് അമീന്‍, മുഹമ്മദ് ഇഹ്‌സാന്‍, ഷാഹിദ് ഷിഹാബുദ്ദീന്‍ എന്നിവരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി സ്‌കൂളിന്റെ അഭിമാനമായത്.