മലപ്പുറം- പത്താം ക്ലാസ് പരീക്ഷയിൽ 99.26 ശതമാനം വിജയം നേടിയതിൽ പരോക്ഷ ട്രോളുമായി മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. എസ്.എസ്.എൽ.സി വിജയശതമാനം 99.26 ശതമാനം. കുട്ടികളെ നിങ്ങൾ പൊളിയാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ. ട്രോളാനൊന്നും ഞാനില്ല, എല്ലാവർക്കും സുഖമല്ലേ എന്ന് അബ്ദുറബ്ബ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പത്താം ക്ലാസ് പരീക്ഷയിൽ റെക്കോർഡ് വിജയം നേടിയതിനെ ഇടതുകേന്ദ്രങ്ങൾ ട്രോളിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് അബ്ദുറബ്ബ് ട്രോളുമായി രംഗത്തെത്തിയത്.