മക്ക- കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസ് രക്തദാന ക്യാമ്പ് നടത്തി. ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഹാജിമാര്‍ക്ക് ആവശ്യമായ കരുതല്‍ ശേഖരം ഉദ്ദേശിച്ച് എല്ലാ വര്‍ഷവും രക്തദാന ക്യാമ്പ് നടത്താറുണ്ട്. ഇവിടെ അഡ്മിറ്റ് ആകുന്ന ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിനു ഹജ്ജ് മെഡിക്കല്‍ സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട് .
രക്തദാന ക്യാമ്പിന് സഹീര്‍ മട്ടന്നൂര്‍ ,ഫക്രുദീന്‍ വളാഞ്ചേരി ,മുഹമ്മദ് ഷമീം നരിക്കുനി ,ജുനൈബ് താഴേക്കോട് ,മൊയ്തീന്‍ കോട്ടോപ്പാടം ,ജംഷീര്‍ തുണേരി എന്നിവര്‍ നേതൃത്വം നല്‍കി.