വടകര- കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബെറിഞ്ഞ് കേടുവരുത്തി.കുറ്റിയാടി കുന്നുമ്മല്‍ മണ്ഡലം കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന പാതയോരത്തെ അമ്പലകുളങ്ങരയുള്ള കോണ്‍ഗ്രസ് ഭവന്‍ കെട്ടിടത്തിനാണ് ബോംബെറിഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പല ഭാഗത്തും കേട് പറ്റിയതായും സി പി എമ്മാണത്തിന് പിന്നിലെന്നും കോണ്‍നേതാക്കള്‍ അറിയിച്ചു. കുറ്റിയാടി പോലീസ് സ്ഥലത്തുണ്ട്