തിരുവനന്തപുരം- ഇന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹ വാര്‍ഷികമാണ്. വിശേഷ ദിവസം പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മന്ത്രി. ചെറിയൊരു കുറിപ്പിനൊപ്പമാണ് അദ്ദേഹം പ്രിയപ്പെട്ടവളുടെ ചിത്രം പങ്കുവച്ചിരിക്കന്നത്.
'ഇന്ന് വിവാഹ വാര്‍ഷികം- അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍.' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 2020 ജൂണ്‍ 15നായിരുന്നു മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങിലാണ് റിയാസ് വീണയെ ജീവിതസഖിയാക്കിയത്.