നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി പണിയുന്ന അനുബന്ധ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി നസറുദീന്‍(28)ആണ് പണിതു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്.
ഉച്ചക്കുശേഷം രണ്ടരയോടെയാണ് അപകടം നടന്നത്. തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ അന്താരാഷ്ട്ര കാര്‍ഗോ ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ നിര്‍മ്മാണ വേലക്കെത്തിതാണ് നസറുദീന്‍. ബീഹാര്‍ സ്വദേശിയായ മറ്റൊരു അതിഥി തൊഴിലാളിക്കും കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നെടുമ്പാശ്ശേരി പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.