Sorry, you need to enable JavaScript to visit this website.

ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിക്കും ഭാര്യക്കും മകൾക്കും മകനുമൊപ്പം കൂടിക്കാഴ്ച നടത്തി, വെളിപ്പെടുത്തലുമായി സ്വപ്ന

കൊച്ചി- തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കൽ പറഞ്ഞുവെന്നും എന്നാൽ താൻ ആരാണെന്നും ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിക്കും ഭാര്യക്കും മകൾക്കും മകനുമൊപ്പം സംസാരിച്ച കാര്യങ്ങൾ അധികം വൈകാതെ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം പറഞ്ഞത്. വിവാദ വനിതയെ അറിയില്ല എന്ന് ഒരിക്കൽ മുഖ്യമന്ത്രി തന്നെ ലക്ഷ്യമാക്കി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അദ്ദേഹത്തിനും ഭാര്യക്കും മകൾക്കും മകനുമൊപ്പം ചേർന്ന് ആസൂത്രണം ചെയ്ത കാര്യങ്ങൾ അദ്ദേഹം മറക്കാൻ ഇടയില്ല. ഇക്കാര്യങ്ങൾ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി തന്നെ അറിയില്ല എന്ന് പറയുന്നുണ്ടെങ്കിൽ ഇതെല്ലാം മുഖ്യമന്ത്രിക്കും കുടുംബത്തിനും അറിയിച്ചുകൊടുക്കാം. 
നേരത്തെ നൽകിയ രഹസ്യമൊഴിയിൽ ഉറച്ചുനിൽക്കുമെന്നും സ്വപ്‌ന പറഞ്ഞു. തന്റെ പേരിൽ എത്ര കേസ് നൽകിയാലും ഇതുവരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്നും പിൻവലിക്കില്ലെന്നും സ്വപ്‌ന പറഞ്ഞു. രഹസ്യമൊഴിയിൽനിന്ന് പിൻവാങ്ങണമെങ്കിൽ എന്നെ കൊല്ലണം. എന്നാൽ, തെളിവുകൾ നിരവധി പേർക്ക് കൈമാറിയിട്ടുണ്ട്. കോടതിയുടെ കൈവശമുള്ള മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് സി.പി.എം നേതാവ് കൂടിയായ എം.എൽ.എ നൽകിയ പരാതിയിൽ പറയുന്നത്. കോടതിയിലെ രഹസ്യരേഖ എങ്ങിനെയാണ് സി.പി.എം നേതാവിന് കിട്ടുന്നത്. ഷാജ് കിരണും സരിതും ഞാനും ചേർന്ന് നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ എങ്ങിനെയാണ് സി.പി.എം നേതാവിന് കിട്ടുന്നത്. ഷാജ് കിരണുമായി സി.പി.എം നേതാവിന് ബന്ധമുണ്ട്. മുഖ്യമന്ത്രിയും ഷാജ് കിരണു തമ്മിലാണ് ഗൂഢാലോചന നടത്തുന്നത്.
 

Latest News