നെടുമ്പാശ്ശേരി- സ്വന്തം വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആദരിക്കുവാന്‍ കഴിയുന്നവരാണ് യഥാര്‍ഥ മതേതര വിശ്വാസികളെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നെടുമ്പാശ്ശേരി ഹജ് ക്യാംപില്‍ തീര്‍ഥാടകര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം പാരമ്പര്യമായി പിന്തുടര്‍ന്ന് വന്ന സംസ്‌കാരങ്ങളെ തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 2015 ല്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി നെടുമ്പാശ്ശേരിയില്‍ ഹജ് ക്യാംപിന് സൗകര്യം ഒരുക്കിയത്. അത് തുടര്‍ന്ന് വരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, ബെന്നി ബഹനാന്‍ എം.പി, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ളകുട്ടി, കെപി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ബി.എ അബ്ദുള്‍ മുത്തലിബ്, ഹജ് സെല്‍ ഓഫീസര്‍ എസ്. നജീബ്, മുന്‍ എം.എല്‍.എ എ.എം യൂസഫ്, അഡ്വ. പി.ബി സുനീര്‍, നൗഷാദ് മേത്തര്‍, കെ.ടി കുഞ്ഞുമോന്‍, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, അനസ് ഹാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.