ജിദ്ദ - സൗദിയിലെ ഏറ്റവും വലിയ കടൽ പാലത്തിന്റെ നിർമാണം പൂർത്തിയായതായി റെഡ്‌സീ കമ്പനി അറിയിച്ചു. പശ്ചിമ സൗദിയിൽ ചെങ്കടൽ തീരത്തെയും ശൂറാ ദ്വീപിനെയും ബന്ധിപ്പിച്ചാണ് മൂന്നു കിലോമീറ്ററിലേറെ നീളമുള്ള പാലം നിർമിച്ചിരിക്കുന്നത്. പാലത്തിലെ അവസാനത്തെ കോൺക്രീറ്റ് സ്ലാബും സ്ഥാപിച്ചു കഴിഞ്ഞതായി പദ്ധതി എൻജിനീയർമാരിൽ ഒരാൾ പറഞ്ഞു. 180 ലേറെ ഹെവി എക്വിപ്‌മെന്റുകളും 30 ബോട്ടുകളും മറ്റും പാലത്തിന്റെ നിർമാണത്തിന് ഉപയോഗപ്പെടുത്തി.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഏറ്റവും ഉയർന്ന ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 400 ടൺ വരെ ഭാരമുള്ള ഭാഗങ്ങൾ ഉയർത്തിയും കൂട്ടിയോജിപ്പിച്ചുമാണ് പാലം നിർമിച്ചത്. ഏറെ അപകട സാധ്യത നിറഞ്ഞതായിരുന്നു പദ്ധതിയെന്നും എൻജിനീയർ പറഞ്ഞു.
اكتمال أطول جسر مائي في #السعودية بطول يزيد على 3 كم، حيث يربط ساحل #البحر_الأحمر غرب السعودية بجزيرة #شُورى الواقعة بعرض البحر ، إحدى جزر مشروع #وجهة_البحر_الأحمر
— العربية السعودية (@AlArabiya_KSA) June 13, 2022
عبر:@h_alsufayan pic.twitter.com/qEBYP4tSvz