വടകര- പുത്തൂര്‍ പത്മനാഭന്‍ നിര്യാതനായി വടകരസാമൂഹിക, സാംസക്കാരിക രാഷ്ട്രീയമേഖലയിലെ നിറസാന്നിധ്യമായിരുന്ന പുത്തൂര്‍ പത്മനാഭന്‍ (85) മരുതോങ്കരയില്‍ നിര്യാതനായി. കോണ്‍ഗ്രസിന്റെ മലബാറിലെ ആദ്യകാല നേതാവായിരുന്ന പുത്തൂര്‍ പിളര്‍പ്പിനെ തുടര്‍ന്ന്‌കോണ്‍ഗ്രസ് (എസ് ) എന്‍സിപിഎന്നീ പാര്‍ട്ടികളില്‍ ദീര്‍ഘകാലപ്രവര്‍ത്തിച്ച് ഇടത് മുന്നണിയുടെ കരുത്തനായ നേതാക്കളില്‍ ഒരാളായിരുന്നു. മാതൃഭൂമിയുടെ ആദ്യകാലത്തെ കല്ലാച്ചി ലേഖകനും, വട്ടോളി നേഷണല്‍ ഹൈസ്‌കൂള്‍ അധ്യാപകനുമായിരുന്നു'
കല്ലാച്ചി പയന്തോങ്ങ് പുത്തൂര്‍ തറവാട്ടിലെ അംഗമായ മാസ്റ്റര്‍1993 മുതല്‍ മരുതോങ്കരയില്‍ സ്ഥിര താമസമായി. പിന്നീട് മതോങ്കരയിലെ സാംസക്കാരിക രാഷ്ട്രീയ മേഖലകളിലെ സജി വ സാന്നിധ്യമായി..സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക്