മക്ക-വിശുദ്ധ ഹജിനായുള്ള ആദ്യം സംഘം മക്കയിലെത്തി. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ആദ്യമായി വിദേശത്ത് നിന്നുള്ള ഹാജിമാര്‍ മക്കയിലെത്തുന്നത്. കോവിഡ് രോഗബാധ കാരണം വിദേശ ഹാജിമാരുടെ പ്രവേശനം കഴിഞ്ഞു രണ്ടു വര്‍ഷം സൗദി ഭരണകൂടെ അനുവദിച്ചിരുന്നില്ല.290 ഹാജിമാരുമായി തുര്‍ക്കയില്‍ നിന്നാണ് ആദ്യ സംഘം എത്തിയത്. ഹാജിമാര്‍ക്ക് സൗദി നല്‍കുന്ന സേവനങ്ങളും സഹായങ്ങളും വിലമതിക്കാനാവാത്തതാണെന്ന് സൗദിയിലെ തുര്‍ക്കി സ്ഥാനപതി മെറ്റാ ജിമോഗ്ലു പറഞ്ഞു. വിശുദ്ധ നഗരങ്ങളിലും മറ്റു സ്ഥലങ്ങളിലും ഹാജിമാര്‍ക്ക് സൗദി നല്‍കുന്ന സേവനങ്ങള്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മദീനയിലേക്കുള്ള ആദ്യ സംഘം കഴിഞ്ഞ ദിവസം ഇന്ത്യോനേഷ്യയില്‍ നിന്ന് എത്തിയിരുന്നു. കേരളത്തില്‍ നിന്നും 377 തീര്‍ത്ഥാടകരേയും വഹിച്ചുള്ള ആദ്യ ഹജ് വിമാനം കഴിഞ്ഞ ദിവസം മദീനയിലെത്തിയിരുന്നു.