റിയാദ് - റിയാദില്‍ പട്ടിയിറച്ചി വില്‍പന നടക്കുന്നുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത റിയാദ് നഗരസഭ നിഷേധിച്ചു. അല്‍ഹായിറിലെ അറവ് ശാലയില്‍നിന്ന് നഗരസഭാ അധികൃതര്‍ പിടികൂടിയ പട്ടിയിറച്ചി എന്ന പേരില്‍ ചിത്രസഹിതമാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്. ദിനം പ്രതി 50 പട്ടികളെ അറുക്കുന്നുണ്ടെന്നും അവ ബൂഫിയകളിലും റെസ്റ്റോറന്റുകളിലും വിതരണം ചെയ്യുന്നുണ്ടെന്നും വാര്‍ത്തയിലുണ്ടായിരുന്നു. തുടര്‍ന്നാണ് ആന്റി റൂമര്‍ അതോറിറ്റി ഇതിനെതിരെ രംഗത്തെത്തിയത്.
അല്‍ഹായിറിലെ പട്ടിയിറച്ചി വാര്‍ത്ത ശരിയല്ലെന്നും നേരത്തെ ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച ചൈനയിലെ മാര്‍ക്കറ്റില്‍ തൂക്കിയിട്ടിരിക്കുന്ന പട്ടിയിറച്ചിയുടെ ചിത്രമാണിതെന്നും വ്യാജവാര്‍ത്തയില്‍ വഞ്ചിതരാവരുതെന്നും അതോറിറ്റി അറിയിച്ചു.