Sorry, you need to enable JavaScript to visit this website.

വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ  വെച്ച സി.പി.എം നേതാവ് കേരളം വിട്ടു 

കോയമ്പത്തൂർ- കേരള പോലീസ് കറുപ്പിന് പിന്നാലെ പായുമ്പോൾ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ സംസ്ഥാനം വിട്ടു. ഇയാളെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. ഷാജഹാന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ സൗത്ത് പോലീസ് തുടർച്ചയായി പരിശോധന നടത്തിയിരുന്നു. മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് പ്രതി സംസ്ഥാനം വിട്ടെന്ന സംശയം ബലപ്പെട്ടത് .ഷാജഹാൻ മൊബൈൽ ഫോൺ ഉപയോഗിക്കാത്ത് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്.
കൊടുമ്പിൽ അയൽവാസിയായ വീട്ടമ്മുടെ കുളിമുറിയിൽ നിന്നാണ് ഷാജഹാൻ മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. കുളിമുറിയുടെ ജനാലയിൽ ആളനക്കം കണ്ട് വീട്ടമ്മ ബഹളംവച്ചപ്പോൾ ഷാജഹാൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ താഴെ വീണു. എന്നാൽ, ഷാജഹാനാണ് ക്യാമറ വച്ചതെന്ന് വീട്ടമ്മയ്ക്ക് മനസിലായില്ല. വീടുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയാതിനാൽ സംഭവത്തെത്തുടർന്ന് സഹായമഭ്യർത്ഥിച്ച് വീട്ടമ്മ വിളിച്ചത് ഷാജഹാനെയായിരുന്നു. ഈ സമയം അയാളുടെ മൊബൈൽ സമീപത്തെ പറമ്പിൽ കിടന്ന് ബെല്ലടിച്ചതോടെയാണ് സംശയം ഉണ്ടായത്. ഫോണിൽ ചില ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഈ മൊബൈൽ സഹിതമാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്. സി പി എം അനുഭാവിയായ വീട്ടമ്മയ്ക്ക് പുതുശ്ശേരി ഏരിയ കമ്മിറ്റി എല്ലാ പിന്തുണയും വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. ഷാജഹാനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
 

Latest News