തിരുവനന്തപുരം- നെയ്യാറ്റിന്‍കര പാലക്കടവില്‍ എസ് ഐയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ജോലിനോക്കുന്ന എസ് ഐ മുരുകനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
മൃതദേഹത്തിനരികില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും തന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല എന്നുമാണ് കുറുപ്പില്‍ സൂചിപ്പിക്കുന്നതെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു. വാമനപുരം സ്വദേശിയായ മുരുകന്‍ ഭാര്യയും രണ്ടു മക്കള്‍ക്കുമൊപ്പം നെയ്യാറ്റിന്‍കര പാലക്കടവിലെ ഭാര്യ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.