പാലക്കാട്- പാലക്കാട് രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങി മരിച്ചു. നീന്തൽ പഠിക്കുന്നതിനിടെ തൃത്താലക്ക് സമീപം പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. 16 വയസുകാരായ ജഗൻ, സായൂജ് എന്നിവരാണ് മരിച്ചത്. ഇവരിൽ ഒരാൾ മുങ്ങിയപ്പോൾ രക്ഷിക്കാനായി ചാടിയതാണ് രണ്ടാമനും. ഇരുവരെയും ഉടൻ കരക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചു.
പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തിൽ നീന്തൽ പഠിക്കുന്നതിടെയാണ് അപകടം ഉണ്ടായത്. ഒതളൂർ പുളിഞ്ചോടിൽ താമസിക്കുന്ന തേവർ പറമ്പിൽ മധുവിന്റെ മകനാണ് ജഗൻ. കൊമ്മാത്ര വളപ്പിൽ സുകുമാരന്റെ മകനാണ് സായൂജ്. ഇരുവരും ഗോഘലെ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ്. മൃതദേഹങ്ങൾ എടപ്പാൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.