Sorry, you need to enable JavaScript to visit this website.

കറുത്ത മാസ്‌കോ, ഷാളോ വേണ്ട, മുഖ്യമന്ത്രിയുടെ പരിപാടിയില്‍ എത്തുന്നവര്‍ക്ക് രൂപതയുടെ നിര്‍ദേശം

കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന രൂപതാ ശതാബ്ദി പരിപാടിയിലും കറുപ്പ് ഒഴിവാക്കാന്‍ നിര്‍ദേശം. പാരിപാടിയിലേക്ക് കറുത്ത മാസ്‌കോ ഷാളോ ധരിച്ച് ഇടവകകളില്‍നിന്ന് വിശ്വാസികള്‍ വരുന്നത് ഒഴിവാക്കണമെന്നാണ് രൂപതാ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ഇന്നു വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് എത്തുന്നവര്‍ക്കാണ് നിര്‍ദേശം.

കറുത്ത മാസ്‌കുകളോ ഷാളുകളോ ധരിക്കരുതെന്ന പോലീസ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ക്ക് വാട്സാപ്പ് വഴിയാണ് വോളണ്ടിയേഴ്സ് കമ്മിറ്റി നിര്‍ദേശം നല്‍കിയത്. പരിപാടിയിലേക്ക് പുറത്തുനിന്ന് പ്രതിഷേധക്കാര്‍ വന്നേക്കുമെന്ന ആശങ്കയുണ്ട്. ആ സാഹചര്യത്തില്‍ വിശ്വാസികള്‍ ഏതെങ്കിലും വിധത്തില്‍ തര്‍ക്കത്തില്‍ ഭാഗമാകേണ്ടതില്ലെന്നതുകൊണ്ടാണ് നിര്‍ദേശം നല്‍കിയതെന്നാണ് രൂപതാ അധികൃതര്‍ പറയുന്നത്.

രണ്ട് ദിവസമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റു പരിപാടികളിലെല്ലാം കറുപ്പ് മാസ്‌കിന് വരെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കറുപ്പ് ഒഴിവാക്കി ചടങ്ങിനെത്തണമെന്ന് രൂപതാ അധികൃതര്‍ തന്നെ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

 

Latest News