മലപ്പുറം- യു.എ.ഇയില്‍നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ യുവാവ് വിമാനത്തില്‍ മരിച്ചു. മലപ്പുറം താനൂർ സ്വദേശി മോര്യ വടക്കത്തിൽ മുഹമ്മദ് ഫൈസലാണ് (40) എയർ ഇന്ത്യ വിമാനത്തിൽ മരിച്ചത്.
ദുബായിൽ ബിസിനസുകാരനായ ഫൈസൽ ക്യാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ഷാർജയിൽനിന്ന് പുറപ്പെട്ട വിമാനം പുലർച്ചെ 6.10 ന് ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു മരണം. ഭാര്യ ആബിദ, മക്കൾ മുഹമ്മദ് ഹാദി, മുഹമ്മദ് ഫാസ്.