മലപ്പുറം- കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന് തവനൂരില്‍ ജയില്‍ ഉദ്ഘാടനവേദിയിലെത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വേദിക്കു പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ കെട്ടിയ ബാരിക്കേഡ് വലിച്ചുനീക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ തടഞ്ഞ പോലീസ് ജലപീരങ്കി പ്രയോഗിച്ചു, ലാത്തിവീശി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
തവനൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രമാധ്യേ കുന്നംകുളം ബഥനി സ്കൂളിനു സമീപത്ത് വച്ച് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കുന്നംകുളത്തും പെരുമ്പിലാവിലും ചങ്ങരംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.