ആലപ്പുഴ - തനിച്ച് താമസിച്ചിരുന്ന യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പൂങ്കാവ് പുതുപ്പറമ്പില്‍ വര്‍ഗ്ഗീസിന്റെ മകള്‍ ക്രിസ്റ്റി വര്‍ഗീസ് (38) ആണ് മരിച്ചത്. രാവിലെ അയല്‍വാസിയാണ് വിവരം പോലീസില്‍ അറിയിച്ചത്. താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ ഇവരുടെ തലയ്ക്ക് പിന്നില്‍ മുറിവുണ്ട്. മൃതദേഹം കിടന്നതിനു ചുറ്റും രക്തം തളംകെട്ടിക്കിടന്നതായി പോലീസ് പറഞ്ഞു. തുമ്പോളി സ്വദേശിയായ ഇവര്‍ മാതാവ് ജൈനമ്മക്കൊപ്പമാണ് പൂങ്കാവ് മഞ്ഞിലാ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള വീട്ടില്‍ താമസിച്ചിരുന്നത്. ഒരുവര്‍ഷം മുമ്പ് മാതാവ് മരിച്ച ശേഷം ക്രിസ്റ്റി തനിച്ചായിരുന്നു താമസം. ഇടക്കാലത്ത് ഇവര്‍ വിദേശത്ത് പോയിരുന്നു. സമീപത്തെ വീടുകളിലുള്ളവരുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തലയിടിച്ച് വീണ് രക്തം വാര്‍ന്ന് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കൊലപാതകമാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. സമീപവാസികളില്‍നിന്നും മൊഴിയെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.