സൗദിയില്‍ പാചകവാതക സിലിണ്ടറിന്റെ വില പുതുക്കി

റിയാദ്- സൗദിയില്‍ പാചകവാതക സിലിണ്ടര്‍ നിറക്കാനുള്ള നിരക്ക് വര്‍ധിപ്പിച്ചു. ഇനി മുതല്‍ സിലിണ്ടറിന് 18.85 ആയിരിക്കും വില. മൂല്യവര്‍ധിത നികുതി അടക്കമാണിത്.
വെള്ളിയാഴ്ച രാത്രി സൗദി അരാംകോ രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ചതിനെത്തുടര്‍ന്നാണ് ഗാസ്‌കോ പുതിയ നിരക്ക് അറിയിച്ചത്. ഒരു വര്‍ഷത്തേക്കുള്ള മണ്ണെണ്ണ, എല്‍.പി.ജി നിരക്കാണ് പുതുക്കിയത്. ഇന്നുമുതല്‍ ഒരു മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ നിരക്കുകളും പുതുക്കിയിട്ടുണ്ട്.
പെട്രോള്‍ 91 ന് 2.18 റിയാല്‍, പെട്രോള്‍ 95ന്  2.33 റിയാല്‍, ഡീസലിന് 0.63 ഹലാല എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

 

Latest News