Sorry, you need to enable JavaScript to visit this website.

പരിസ്ഥിതി ലോല മേഖല വിധി; ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ നടത്തി

ഇടുക്കി- സംരക്ഷിത വനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള സുപ്രീം കോടതി ഉത്തരവിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശപ്പെട്ട് എൽ.ഡി.എഫ് ജില്ലയിൽ നടത്തിയ ഹർത്താൽ പൂർണം. നഗരങ്ങൾ വിജനമായിരുന്നെങ്കിൽ ഗ്രാമീണ മേഖലയിൽ ഹർത്താൽ ഭാഗികമായിരുന്നു. തൊടുപുഴ ഡിപ്പോയിൽ നിന്ന് 36 സർവീസുകൾ നടത്തി. മൊത്തം 45 സർവീസുകളാണ് ഡിപ്പോയിൽ നിന്നു പുറപ്പെട്ടത്. സ്വകാര്യ ബസുകളൊന്നും ഓടിയില്ല. തൊടുപുഴ താലൂക്കോഫിസിൽ 90 ജീവനക്കാരിൽ 19 പേർ മാത്രമാണ് എത്തിയത്.
ഹർത്താലിനോടനുബന്ധിച്ച് തൊടുപുഴ നഗരത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റിന് മുന്നിൽ സമാപിച്ചു. പൊതുയോഗം എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ വി.വി.മത്തായി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൺവീനർ കെ.എം. ബാബു അധ്യക്ഷത വഹിച്ചു. കെ.സലിം കുമാർ (സി.പി.ഐ), ജിമ്മി മറ്റത്തിപ്പാറ (കേരള കോൺഗ്രസ്-എം), ശശികുമാരൻ (എൻ.സി പി), പോൾസൺ മാത്യു, (കേരള കോൺഗ്രസ്-ബി), കെ.എം. ഗംഗാധരൻ (ആർ.എസ്.പി ലെനിസ്റ്റ്) സംസാരിച്ചു. ടി.ആർ സോമൻ, പി.പി. ജോയി, ജയകൃഷ്ണൻ പുതിയേടത്ത്, കെ.ആർ. ഷാജി  നേതൃത്വം നൽകി.

Latest News